വനിതാ ജനപ്രതിനിധികൾക്ക് ജില്ലാതല കണ്വെൻഷൻ സംഘടിപ്പിച്ചു
1578000
Tuesday, July 22, 2025 5:23 AM IST
കൽപ്പറ്റ: കിലയുടെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികൾക്ക് ജില്ലാതല കണ്വെൻഷൻ സംഘടിപ്പിച്ചു. വനിതാ പ്രതിനിധികളുടെ നേതൃത്വശേഷി, കാര്യശേഷി, വികസനം, അനുഭവം, മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകൽ എന്നിവ ലക്ഷ്യമിട്ടാണ് കണ്വെൻഷൻ സംഘടിപ്പിച്ചത്. പൊതുപ്രവർത്തനങ്ങളിൽ വനിതാ ജനപ്രതിനിധികളുടെ കാര്യശേഷി പ്രധാന ചർച്ചയായി. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തലുകൾ അവതരിപ്പിച്ചു.
പൊതുപ്രവർത്തന രംഗത്തെ മാതൃകാ പ്രവർത്തനങ്ങൾ ചർച്ചയായി. ജില്ലാതല കണ്‍വെൻഷനിൽ 70 പേർ പങ്കെടുത്തു. കൽപ്പറ്റ ബ്ലോക്ക്പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കില റിസോഴ്സ് പേഴ്സണ്‍മാരായ ടി.എം. ഷിഹാബ്, കെ.വി. ജുബൈർ, സാരംഗി എന്നിവർ ക്ലാസുകൾ നയിച്ചു. കില ജില്ലാ കോഓർഡിനേറ്റർ എം. ശരത് ചന്ദ്രൻ, തീമാറ്റിക് വിദഗ്ധ ഗ്രീഷ്മ മൻമദൻ എന്നിവർ പ്രസംഗിച്ചു.