തോൽപ്പെട്ടിയിൽ ജീപ്പ് മരത്തിലിടിച്ച് അഞ്ചു പേർക്ക് പരിക്ക്
1577668
Monday, July 21, 2025 6:07 AM IST
കാട്ടിക്കുളം: തോൽപ്പെട്ടയിൽ കർണാടക സ്വദേശിയുടെ ജീപ്പ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് അപകടം. വാഹനത്തിന്റെ മുൻഭാഗം തകർന്നു. ഡ്രൈവർ സീറ്റിൽ കുടുങ്ങി.
പരിക്കേറ്റതിൽ മൂന്നു പേരെ മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടുപേരെ മേപ്പാടി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാനന്തവാടി ഫയർ ആൻഡ് റസക്യു സ്റ്റേഷൻ ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.