എകെഎസ്ടിയു ധർണ നടത്തി
1578233
Wednesday, July 23, 2025 6:01 AM IST
കൽപ്പറ്റ: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പരിസരത്ത് ധർണ നടത്തി.
സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വിദ്യാഭ്യാസ മേഖലയിലെ വർഗീയ അജൻഡകളെ ചെറുത്തുതോൽപ്പിക്കുക, ശന്പള പരിഷ്കരണം നടപ്പാക്കുക, ഡിഎ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, ഉച്ചഭക്ഷണം, സൗജന്യ യൂണിഫോം, വിദ്യാവാഹിനി പദ്ധതികൾക്ക് ആവശ്യമായ തുക വകയിരുത്തുക,
പ്രീ പ്രൈമറി സംവിധാനം പരിഷ്കരിക്കുക, കായികാധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പൊതുവിഭ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണം യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സി. ബിജു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.ആർ. പ്രകാശ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സിൽ ജില്ലാ സെക്രട്ടറി ടി.ഡി. സുനിൽമോൻ, കെജിഒഎഫ് ജില്ലാ സെക്രട്ടറി അമൽ വിജയ്, എകെഎസ്ടിയു സംസ്ഥാന കമ്മിറ്റി മുൻ അംഗം സ്റ്റാൻലി ജേക്കബ്,
ജില്ലാ വൈസ് പ്രസിഡന്റ് സുനിൽ അഗസ്റ്റിൻ, ജില്ലാ സെക്രട്ടറി ശ്രീജിത്ത് വാകേരി, ട്രഷറർ എൻ.വി. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.