വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു
1578232
Wednesday, July 23, 2025 6:01 AM IST
കൽപ്പറ്റ: സ്വാതന്ത്ര്യാനന്തരം അടിച്ചമർത്തപ്പെട്ടവർക്കും തൊഴിലാളികൾക്കും കർഷകർക്കും വേണ്ടി കേരളത്തിൽ നടന്ന സമര പോരാട്ടങ്ങൾക്ക് പുതിയ അധ്യായം കുറിച്ച ധീരനായ കമ്മ്യൂണിസ്റ്റായിരുന്നു വി.എസ്. അച്യുതാനന്ദൻ എന്ന് എൻസിപി-എസ് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.
എൻസിപി-എസ് ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ, സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ, ജില്ലാ ബ്ലോക്ക് നേതാക്കളായ പി.പി. സദാനന്ദൻ, സി.ടി. നളിനാഷൻ, കെ.വി. റെനിൽ, അനൂപ് ജോജോ, സലിം കടവൻ, മമ്മൂട്ടി എളങ്ങോളി, ഷൈജു വി. കൃഷ്ണ, എം. ശ്രീകുമാർ, എ.പി. ഷാബു, ടി.പി. നൂറുദ്ദീൻ, എം.കെ. ബാലൻ, ജയിംസ് മാങ്കുത്തയിൽ, കെ.സി. സ്റ്റീഫൻ, എച്ച്. സൈമണ്, സി.എം. വത്സല, രാജൻ മൈക്കിൾ, സുരേന്ദ്ര ബാബു, ജോർജ് മുള്ളൻകൊല്ലി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
കൽപ്പറ്റ: വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ സിപിഐ-എംഎൽ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ദുഖങ്ങളും കഷ്ടപാടുകളും നിറഞ്ഞു നിന്ന ജീവിതാരംഭം നൽകിയ സഹനശേഷിയും വ്യവസ്ഥയുടെ ക്രൂരതകളോടുള്ള തിരിച്ചറിവും മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു സാമൂഹ്യവ്യവസ്ഥ എന്ന സ്വപ്നം വിഎസിന്റെ മനസിൽ ഇടം നേടി.
വർഗരഹിത സമൂഹമെന്ന ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവും പോരാളിയും നേതൃത്വവുമായി മാറി. അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും പ്രത്യയശാസ്ത്ര വ്യതിയാനത്തിൽപ്പെട്ട് മുന്നോട്ട് പോകുന്പോഴും തന്റെ തീക്ഷണമായ ജീവിതാനുഭങ്ങളിൽ നിന്ന് ആർജിച്ചെടുത്ത വർഗപക്ഷപാതിത്വം കൈയൊഴിയാതെയും അരികുവത്കരിക്കപ്പെടുന്നവരോടൊപ്പവും എന്നും നിലകൊണ്ട ധീരനായ പോരാളിയായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് കമ്മിറ്റി അനുസ്മരിച്ചു. പി.പി. കുഞ്ഞിരാമൻ (സെക്രട്ടറി), സാം പി. മാത്യു (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ആർജെഡി കൽപ്പറ്റ മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
ജനകീയ നേതാവ്, നിയമസഭാ സാമാജികൻ, പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി തുടങ്ങിയ സ്ഥാനങ്ങളിൽ എതിരാളികളെ പിന്നിലാക്കി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ വിഎസിന്റെ വിയോഗം കേരള ജനതയ്ക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണുണ്ടാക്കിയതെന്ന് യോഗം അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പി.കെ. രാജൻ അധ്യക്ഷത വഹിച്ചു. നാസർ കുരുണിയൻ, എം.വി. മണിയൻ, യു.എ. അജ്മൽ സാജിദ്, അഷ്റഫ് പുതുശേരി, എം.പി. ഷൈജു, കെ.കെ. വത്സല, ഷൈജൽ കൈപ്പ, കെ.എ. സനൂഷ് കുമാർ എന്നിവർ പ്രസംഗിച്ചു.