റോഡ് സംരക്ഷണ ഭിത്തികളുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു
1578224
Wednesday, July 23, 2025 5:54 AM IST
ഗൂഡല്ലൂർ: ഊട്ടി-മസിനഗുഡി പാതയിലെ കല്ലട്ടി ചുരത്തിൽ റോഡ് സംരക്ഷണഭിത്തികളുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു.
റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് പൊതുമരാമത്ത് പുതിയ സംവിധാനങ്ങൾ ഇവിടെ പരീക്ഷിച്ചു വരികയാണ്. റോഡോരങ്ങളിൽ റോളറുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ സംഭവിക്കുന്ന മേഖലയാണിത്. അതുകൊണ്ടാണ് ഈ റൂട്ടിൽ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചിരിക്കുന്നത്.