ചിരി തെറാപ്പി ക്ലാസ് നടത്തി
1577669
Monday, July 21, 2025 6:07 AM IST
പുൽപ്പള്ളി: സ്നേഹജ്വാലയുടെ നേതൃത്വത്തിലുള്ള സ്നേഹദീപം കൂട്ടായ്മ വയോധികർക്ക് കൃപാലയ സ്പെഷൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ചിരി തെറാപ്പി ക്ലാസ് നടത്തി. 85ഓളം പേർ പങ്കെടുത്തു. ആലത്തൂർ കപ്പൂച്ചിൻ ആശ്രമത്തിലെ ഫാ.സണ്ണി ഉദ്ഘാടനം ചെയ്തു. സ്നേഹദീപം പ്രസിഡന്റ് ജോണ് പാളിത്തോട്ടം അധ്യക്ഷത വഹിച്ചു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ഡോ.ലില്ലി ജോസ് എസ്എബിഎസ്, സിസ്റ്റർ ടെസീന എസ്എബിഎസ്, സിസ്റ്റർ ആൻസീന എസ്എബിഎസ്, സിസ്റ്റർ ആൻസ് മരിയ എസ്എബിഎസ്, സിസ്റ്റർ അർപ്പിത, സ്നേഹദീപം സെക്രട്ടറി ജോയി ആക്കപ്പള്ളി, മേരിക്കുട്ടി പള്ളിക്കാമാലിൽ എന്നിവർ പ്രസംഗിച്ചു.
പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു.