വിദ്യാർഥികളെ അനുമോദിച്ചു
1578223
Wednesday, July 23, 2025 5:54 AM IST
മുട്ടിൽ: കുട്ടമംഗലം പഴശി ട്രൈബൽ ലൈബ്രറിയിൽ സംഘടിപ്പിച്ച സ്നേഹാദരം പരിപാടിയിൽ പ്രദേശത്ത് കഴിഞ്ഞ അധ്യയനവർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയിച്ചവരെയും ജില്ലാ സബ്ജൂണിയർ ഫുട്ബോൾ ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്ത മുഹമ്മദ് മിദ്ലാജ്നെയും അനുമോദിച്ചു.
പഞ്ചായത്ത് അംഗം ആയിഷ കാര്യങ്ങൽ ഉദ്ഘാടനം ചെയ്തു. മെമന്റോ വിതരണം അവർ നിർവഹിച്ചു. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരി ഫർഹാന പാറു ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി. എം. സുമേഷ്, ജില്ലാ ലൈബ്രറി കൗണ്‍സിൽ അംഗം എ.കെ. മത്തായി, തുടങ്ങിയവർ പ്രസംഗിച്ചു.