പെരിക്കല്ലൂർ ഭൂമി പ്രശ്നം: റവന്യു സെക്രട്ടറി റിപ്പോർട്ട് തേടി
1577672
Monday, July 21, 2025 6:13 AM IST
പുൽപ്പള്ളി: കർണാടക സ്വദേശനി അവകാശവാദം ഉന്നയിച്ചതിനെത്തുടർന്നു പെരിക്കല്ലൂർ 33 കവല, 80 കവല പ്രദേശവാസികൾ കുടിയിറക്ക് ഭീഷണി നേരിടുന്ന വിഷയത്തിൽ റവന്യു സെക്രട്ടറി ലാൻഡ് ബോർഡ് സെക്രട്ടറിയുടെ റിപ്പോർട്ട് തേടി.
ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ റവന്യു മന്ത്രിക്ക് നൽകിയ കത്തിനെ തുടർന്നാണിത്. ലാൻഡ് ബോർഡ് സെക്രട്ടറിയിൽനിന്നു അടിയന്തരമായി റിപ്പോർട്ട് വാങ്ങി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് എംഎൽഎയ്ക്ക് റവന്യു സെക്രട്ടറി മറുപടി നൽകി.