തെനേരി ക്ഷീരസംഘം വാർഷിക പൊതുയോഗം നടത്തി
1578008
Tuesday, July 22, 2025 5:23 AM IST
കാക്കവയൽ: തെനേരി ക്ഷീരസംഘം വാർഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് പി.ടി. ഗോപാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു. 2024-25ൽ കൂടുതൽ പാൽ അളന്ന കർഷകരെ അദ്ദേഹം ആദരിച്ചു.
സംഘം അംഗങ്ങളുടെ മക്കളിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്കോളർഷിപ്പ് കൽപ്പറ്റ ക്ഷീര വികസന ഓഫീസർ സി.എച്ച്. ഹുസ്ന വിതരണം ചെയ്തു. എംആർഡിഎഫിൽനിന്നുള്ള ചികിത്സാസഹായധനം മിൽമ പി ആൻഡ് ഐ ജില്ലാ മേധാവി പി.പി. പ്രദീപൻ കൈമാറി. സംഘം ഡയറക്ടർ വി.ജെ. ബാബു സ്വാഗതവും സെക്രട്ടറി കെ.യു. എൽദോ നന്ദിയും പറഞ്ഞു.