ജനറൽ ആശുപത്രിക്ക് ഉപകരണങ്ങൾ നൽകി
1580131
Thursday, July 31, 2025 6:00 AM IST
കൽപ്പറ്റ: കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി കൈനാട്ടി ജനറൽ ആശുപത്രിക്ക് വീൽചെയറുകൾ, ഫാനുകൾ, വേസ്റ്റ് ബിന്നുകൾ എന്നിവ നൽകി. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് വി.ഡി. ജോസഫിനു വീൽചെയർ കൈമാറി പോലീസ് ഇൻസ്പെക്ടർ വി.യു. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. ലത്തീഫ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി. അബ്ദുൾ നാസർ, വർക്കിംഗ് പ്രസിഡന്റ് കെ.വി. ഹാരിസ്, എം.എച്ച്. അഷ്കർ, ഹനീഫ കൽപ്പറ്റ, റിയാസ് ചീരാൽ, കനകൻ വൈത്തിരി, കെ.പി. ഹാരിസ്, കെ.ബി. ആരിഫ് തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രജീഷ് കുമാർ സ്വാഗതം പറഞ്ഞു.