പ്രതിഷേധ മാർച്ചും ധർണയും നടത്തി
1581226
Monday, August 4, 2025 5:57 AM IST
പുൽപ്പള്ളി: കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യുവിനെയും മറ്റ് നേതാക്കളേയും അകാരണമായി ജയിലിൽ അടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കർഷക കോണ്ഗ്രസ് ഇരുളം മണ്ഡലം കമ്മിറ്റി മാർച്ചും ധർണയും നടത്തി.
അതിരൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ താമരശേരി റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തിയതിന്റെ പേരിൽ കർഷക കോണ്ഗ്രസ് പ്രസിഡന്റിനെയും മറ്റ് സംസ്ഥാന നേതാക്കളേയും അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടി കേരള സർക്കാരിന്റെ ജനവിരുദ്ധമുഖമാണ് തെളിയിക്കുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ ബാധ്യതപ്പെട്ട സർക്കാർ കയ്യുംകെട്ടി നോക്കിയിരിക്കുകയാണ്. ഗാന്ധിയൻ മാർഗങ്ങളിലുള്ള കർഷക സമരങ്ങളെ അടിച്ചമർത്തുകയും ജയിലിൽ അടയ്ക്കുകയും ചെയ്യുന്ന സർക്കാർ നടപടികളെ അപലപിച്ചു. കർഷക കോണ്ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു.
എം.ജി. എൽദോസ്, സുധീഷ് ചീയന്പം, പി.ജെ. ഷാജി, ഹനീഫ കുണ്ടിൽ, ജിനു, കെ.എസ്. പവിത്രൻ, ശ്രീധിഷ്, വിജയൻ തോന്പിക്കോട്ട്, മൊയ്തീൻ ചുണ്ടക്കൊല്ലി എന്നിവർ പ്രസംഗിച്ചു.