കർഷകർക്ക് വളവും വിത്തുകളും വിതരണം ചെയ്തു
1580717
Saturday, August 2, 2025 5:52 AM IST
റിപ്പണ്‍: കിസാൻ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ മൂപ്പൈനാട് പഞ്ചായത്തിൽ നടപ്പാക്കുന്ന ഇന്ത്യ കോഫീ കാലാവസ്ഥ പ്രതിരോധ ഭൂപ്രകൃതി പ്രോഗ്രാമിന്റെ ഭാഗമായി കർഷകർക്ക് വിത്തുകളും വളവും തേനീച്ചകൾ ഉൾപ്പെടെയുള്ള പെട്ടികളും വിതരണം ചെയ്തു.
ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ കോഓർഡിനേറ്റർ പി.കെ. ഷമീൽ, കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാട് ജനറൽ സെക്രട്ടറി സൽമാൻ എൻ. റിപ്പണ്‍ എന്നിവർ നേതൃത്വം നൽകി.
പദ്ധതിയുടെ ഭാഗമായി അഞ്ചു വർഷംകൊണ്ട് വിവിധ ആനുകൂല്യങ്ങൾ കർഷകരിലേക്ക് എത്തിക്കുകയും വിളവ് വർധിപ്പിക്കാൻ ആവശ്യമായ ക്ലാസുകളും സംവിധാനങ്ങളും നൽകുക എന്നതാണ് ലക്ഷ്യം. ഹിന്ദുസ്ഥാൻ യൂണി ലിവർ ലിമിറ്റഡ്, ജെഡിഇ പീറ്റസ്, ഐഡിഎച്ച് എന്നീ കന്പനികളുടെ സാന്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.