മൈജി ഫ്യൂച്ചർ ഷോറൂം മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു
1580460
Friday, August 1, 2025 5:59 AM IST
മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടിയിൽ പുതിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം മഞ്ജു വാര്യർ നിർവഹിച്ചു. മാനന്തവാടി, വീണ തീയറ്ററിന് സമീപം കളമ്പുകാട്ട് ബിൽഡിങ്ങിലാണ് വിശാലമായ ഷോറൂം പ്രവർത്തനം ആരംഭിച്ചത്. മൈജിക്ക് പുറമെ മാനന്തവാടിയിലെ രണ്ടാമത്തെ ഷോറൂമാണ് ഇത്.
ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവ ഈ വിശാല ഷോറൂമിൽ ലഭ്യമാണ്. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഷോറൂമിൽ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവും ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപനയാണ് മൈജി മാനന്തവാടിയ്ക്ക് സമ്മാനിച്ചത്.
ഒപ്പം ഷോറൂം സന്ദർശിച്ചവർക്കും, പർച്ചേസ് ചെയ്തവർക്കും ഓരോ മണിക്കൂറിലും ടിവി, ഗ്യാസ് സ്റ്റൗ, ഹോം തീയറ്റർ, സ്മാർട്ട് വാച്ച്, വാഷിംഗ് മെഷീൻ, എയർ ഫ്രയർ തുടങ്ങിയ വില പിടിപ്പുള്ള സമ്മാനങ്ങൾ ലക്കി ഡ്രോയിലൂടെ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരുന്നു. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉല്പന്നത്തിന്റെ 6% മുതൽ 100 % വരെ വില ഉപഭോക്താവിന് തിരിച്ചു നൽകിയ ബോൾ ഗെയിമും ഉണ്ടായിരുന്നു.