മാർട്ടിൻ എൻപിയെ സ്കൂൾ പിടിഎയും മാനേജുമെന്റും അനുമോദിച്ചു
1581223
Monday, August 4, 2025 5:57 AM IST
മാനന്തവാടി: കേരള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ ഏർപ്പെടുത്തിയ മികച്ച ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനുള്ള സംസ്ഥാന അവാർഡിന് അർഹനായ കണിയാരം ഫാ.ജികഐം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മാർട്ടിൻ എൻപിയെ സ്കൂൾ പിടിഎയും മാനേജുമെന്റും അനുമോദിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവന പരിഗിണിച്ചാണ് അവാർഡ് ലഭിച്ചത്. പൊതുസമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. സോണി വാഴക്കാട്ട്, മുനിസിപ്പൽ കൗണ്‍സിലർ പി.വി. ജോർജ്, പിടിഎ പ്രസിഡന്റ് കബീർ മാനന്തവാടി, വൈസ് പ്രിൻസിപ്പൽ കെ.ജെ. ജാക്വിലിൻ, വിദ്യാർത്ഥി പ്രതിനിധി അൽന മാത്യു, സ്റ്റാഫ് സെക്രട്ടറി ജിഷ ജോർജ് എന്നിവർ പ്രസംഗിച്ചു.