പതിമൂന്നുകാരിയെ മർദിച്ച കേസിൽ രണ്ടാനമ്മ അറസ്റ്റിൽ
1579962
Wednesday, July 30, 2025 6:02 AM IST
ഊട്ടി: ഉള്ളത്തി പഞ്ചായത്തിലെ അമ്മനാടിൽ പതിമൂന്നുകാരിയെ മർദിച്ച കേസിൽ രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മനാട് സ്വദേസി മണിയുടെ ഭാര്യ വിജയ് (40)യെയാണ് അറസ്റ്റ് ചെയ്തത്.
മണിയുടെ ആദ്യ ഭാര്യയിലെ കുഞ്ഞിനെയാണ് ഇവർ നിരന്തരം ഉപദ്രവിച്ചിരുന്നത്. ഇയാളുടെ ആദ്യ ഭാര്യ രാജേശ്വരി മരിച്ചതിനെത്തുടർന്നാണ് വിജയിയെ വിവാഹം ചെയ്തത്. പെണ്കുട്ടി സ്കൂളിൽ പ്രധാനാധ്യാപകനോട് വിവരം പറഞ്ഞതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
ഇതേത്തുടർന്ന് പുതുമന്ത് പോലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.