ബ്യൂട്ടീഷ്യൻമാരുടെ സംഗമം നടത്തി
1578962
Saturday, July 26, 2025 6:20 AM IST
മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളജ് ഡെർമറ്റോളജി വിഭാഗം ബ്യൂട്ടീഷ്യൻസ് യുണൈറ്റഡ്-2025 എന്ന പേരിൽ ജില്ലയിലെ ബ്യൂട്ടീഷ്യൻമാരുടെ സംഗമം നടത്തി. ബ്യൂട്ടീഷ്യൻമാരുടെ തൊഴിൽ അറിവും വൈദഗ്ധ്യവും വർധിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ് എക്സിക്യുട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം ചെയ്തു.
ബ്യൂട്ടീഷ്യൻമാർക്കും കുടുംബാംഗങ്ങൾക്കും ചികിത്സ ആനുകൂല്യം ലഭ്യമാക്കുന്ന സ്പെഷൽ പ്രവിലേജ് കാർഡ് വിതരണം അദ്ദേഹം നിർവഹിച്ചു. ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രേഖ, സെക്രട്ടറി ധന്യ എന്നിവർ കാർഡുകൾ ഏറ്റുവാങ്ങി.
പ്രിൻസിപ്പൽ ഡോ. എലിസബത്ത് ജോസഫ്, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുണ്‍ അരവിന്ദ്, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. സാറ ചാണ്ടി, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.
ഡെർമറ്റോളജി വിഭാഗം മേധാവി ഡോ.ജയദേവ് ബി. ബെഡ്കരൂർ, അസോസിയറ്റ് പ്രഫ.ഡോ.പമേല തെരേസ ജോസഫ്, സീനിയർ റസിഡന്റ് ഡോ.കെ.വി. അനഘ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നൽകി.