നോട്ട്ബുക്ക് ചലഞ്ച് നടത്തി
1578471
Thursday, July 24, 2025 5:51 AM IST
നടവയൽ: സെന്റ് തോമസ് എൽപി സ്കൂൾ വിദ്യാർഥികൾ നിർധന കുടുംബങ്ങളിൽനിന്നുള്ള സഹപാഠികൾക്കായി നോട്ട്ബുക്ക് ചലഞ്ച് നടത്തി. പ്രധാനാധ്യാപകൻ ബെന്നി, അധ്യാപകരായ സിസ്റ്റർ മഞ്ജു ജോണ്, വി.എം. സിന്റ, എം.സി. ഷെല്ലിമോൾ എന്നിവർ നേതൃത്വം നൽകി. ചലഞ്ചിൽ കുട്ടികളുടെ വലിയ പങ്കാളത്തം ഉണ്ടായതായി ഹെഡ്മാസ്റ്റർ പറഞ്ഞു.