നിയന്ത്രണംവിട്ട കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു
1578727
Friday, July 25, 2025 6:09 AM IST
മാനന്തവാടി: നിയന്ത്രണംവിട്ട കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ ബിവറേജ് ഒൗട്ലെറ്റിന് സമീപം ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു അപകടം.
മാനന്തവാടി കാനറ ബാങ്ക് ജീവനക്കാരൻ അരുണ്‍ ഓടിച്ചിരുന്നു കാറാണ് എതിരേ വന്ന കാറിനെ വെട്ടിച്ച് മാറ്റുന്നതിനിടെ പോസ്റ്റിലിടിച്ചത്. കാറിന്റെ മുൻഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു. പോസ്റ്റ് ചരിഞ്ഞതിനെ തുടർന്ന് വൈദ്യുതി വിതരണവും തടസപ്പെട്ടു.കെഎസ്ഇബി ജീവനക്കാരെത്തി പോസ്റ്റ് മാറ്റി സ്ഥാപിച്ചു.