കടുവാ ശല്യം പരിഹരിക്കണമെന്ന്
1578472
Thursday, July 24, 2025 5:51 AM IST
പുൽപ്പള്ളി: സീതാമൗണ്ട് ഐശ്വര്യക്കവലയിൽ പശുക്കിടാവിനെ കൊന്ന കടുവയെ കുടുവച്ച് പിടിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം രാത്രിയാണ് കടുവ പശുക്കുട്ടിയെ കൊന്നത്. ഇതിനുശേഷം സ്ഥലംവിട്ട കടുവ തിരിച്ചെത്തി ജഡം ഭക്ഷിച്ചത് ജനങ്ങളെ ആശങ്കയിലാക്കി. വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞിരുന്നു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഐശ്വര്യക്കവല. കടുവ സാന്നിധ്യം മൂലം വളർത്തുമൃഗങ്ങളെ പകൽ കൃഷിടിയങ്ങളിൽ കെട്ടാൻ മടിക്കുകയാണ് കർഷകർ. ആളുകൾ വീടിനു പുറത്ത് നടക്കുന്നത് ഭീതിയോടെയാണ്.
പശുക്കുട്ടിയെ കൊന്ന ദിവസം കൂട് വച്ചിരുന്നുവെങ്കിൽ കടുവയെ പിടിക്കാമായിരുന്നുവെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കടുവയെ പിടിക്കാൻ നടപടി വൈകുന്ന പക്ഷം സമരം സംഘടിപ്പിക്കാനാണ് അവരുടെ തീരുമാനം.