കൃഷിയിടത്തിൽ മരിച്ച നിലയിൽ
1578284
Wednesday, July 23, 2025 10:11 PM IST
കാട്ടിക്കുളം: തിരുനെല്ലി ക്ഷേത്രത്തിന് സമീപം സ്വകാര്യ കൃഷിയിടത്തിൽ ഭാഗികമായി അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. 50 വയസ് മതിക്കുന്ന പുരുഷനാണ് മരിച്ചത്. തിരുനെല്ലി പോലീസ് തുടർനടപടി സ്വീകരിച്ചു. ആളെ തിരിച്ചറിയുന്നതിന് ശ്രമം തുടരുകയാണ്.