മണിയങ്കോട്-പാറക്കടവ് പാലത്തിന് 10.5 കോടിയുടെ ഭരണാനുമതി
1578731
Friday, July 25, 2025 6:09 AM IST
കൽപ്പറ്റ: നിയോജകമണ്ഡലത്തിലെ മണിയങ്കോട്-പാറക്കടവ് പാലത്തിന് 10.5 കോടി രൂപയുടെ ഭരണാനുമതിയായതായി ടി. സിദ്ദിഖ് എംഎൽഎ അറിയിച്ചു. 40ൽ അധികം കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്ന പാലം പ്രദേശവാസികളുടെ ദീർഘകാലാവശ്യമാണ്.
കോവക്കുനി, മൈലാടി ഉന്നതികളിലേക്കുള്ള യാത്ര പാലം പണിയുന്നതോടെ സുഗമമാകും. നിലവിൽ മരപ്പാലമാണ് ഉപയോഗത്തിൽ. കാലവർഷത്തിൽ മരപ്പാലം ഒലിച്ചുപോകുകയും ഉന്നതികൾ ഒറ്റപ്പെടുകയും ചെയ്യാറുണ്ട്.