പാടന്തറയിലെ വന്യജീവി ശല്യം: കളക്ടർക്ക് നിവേദനം നൽകി
1578955
Saturday, July 26, 2025 6:20 AM IST
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ പാടന്തറ മേഖലയിൽ വർധിച്ച വന്യജീവി ശല്യത്തിന് പരിഹാരം തേടി നാട്ടുകാർ ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യതന്നീറുവിന് നിവേദനം നൽകി. മക്കളിൻ ഉരുമൈകുറൽ വാട്സാപ്പ് കൂട്ടായ്മയാണ് നിവേദനം നൽകിയത്. എംഎൽഎ അഡ്വ.പൊൻ ജയശീലൻ, വിജയകുമാർ, റിൻഷാദ് പാടന്തറ തുടങ്ങിയവർ ഉൾപ്പെടുന്നതായിരുന്നു നിവേദകസംഘം.
പാടന്തറ, കെണിയംവയൽ, ത്രീ ഡിവിഷൻ, മാരക്കര, ആലവയൽ, ചെളുക്കാടി, സർക്കാർമൂല ഭാഗങ്ങളിൽ ഭീതി പരത്തുന്ന കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുക, വനമേഖലയിൽ നിരന്തരം എത്തുന്ന കടുവയെ കൂടുവച്ച് പിടിക്കുക, വനാതിർത്തികളിൽ കിടങ്ങ് നിർമിക്കുക, സോളാർ വേലികൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിലുണ്ട്. പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് കളക്ടർ ഉറപ്പുനൽകിയതായി എംഎൽഎ പറഞ്ഞു.