ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനം നടത്തി
1578473
Thursday, July 24, 2025 5:51 AM IST
വൈത്തിരി: മെച്ചന ഗവ.എൽപി സ്കൂളിൽ ഭക്ഷ്യയോഗ്യമായ 15ൽപരം ഇലകളുടെ പ്രദർശനം നടത്തി.
ഉച്ചഭക്ഷണത്തിന് ഇലക്കറികൾ കുട്ടികൾക്ക് വിളന്പി. കർക്കടകത്തിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട 10 ഇനം ഇലകൾ പ്രധാനാധ്യാപിക കെ.എ. അമ്മുജ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി.
അധ്യാപകരായ പി.ബി. സരിത, എ.ജെ. അരുണ്‍പ്രകാശ്, എ.എസ്. ജസ്ലിൻ, പി.വി. അഞ്ജു, പി. മുഹമ്മദ്ഷെരീഫ് എന്നിവർ നേതൃത്വം നൽകി.