ലോക ഒആർഎസ് വാരം ആചരിച്ചു
1578957
Saturday, July 26, 2025 6:20 AM IST
കൽപ്പറ്റ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും ജില്ലാ ഗവ. മെഡിക്കൽ കോളജിന്റെയും ആഭിമുഖ്യത്തിൽ ലോക ഒആർഎസ് വാരം ആചരിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ആൻസി മേരി ജേക്കബ് ഉദ്ഘാടനം ചെയ്തു.
വയറിളക്ക മരണങ്ങൾ തടയുന്നതിൽ ഒആർഎസിനുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിലും വിദ്യാർഥികളിലും ജീവനക്കാരിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സിപ്പ് സ്മാർട്ട് സ്റ്റേ സ്ട്രോംഗ് സെ യെസ് ടു ഒആർഎസ് എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
ബോധവത്കരണ ക്ലാസിനെ തുടർന്ന് നഴ്സിംഗ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പ്രസിഡന്റ് ഡോ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
പീഡിയാട്രിക്ക് വകുപ്പ് തലവൻ ഡോ. വിനോദ് കുമാർ, ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ എസ്. ജെറോഡ്, ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഡോ. മൃദുലാൽ, ഡോ. ഹൈറുന്നീസ, നഴ്സിംഗ് സൂപ്രണ്ടന്റ് ബിനി മോൾ തോമസ് എന്നിവർ പ്രസംഗിച്ചു.