ഓണത്തെ വരവേൽക്കാൻ ഒരു കൊട്ടപ്പൂവും ഒരു മുറം പച്ചക്കറിയും
1578729
Friday, July 25, 2025 6:09 AM IST
പനമരം: ഓണത്തെ വരവേൽക്കുന്നതിനായി പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ഏക്കർ സ്ഥലത്ത് പൂ കൃഷിയും പച്ചക്കറി കൃഷിയും ആരംഭിക്കും. പനമരം ബ്ലോക്ക് പഞ്ചായത്തിലെ ചെറുകാട്ടൂരിൽ പ്രവർത്തിക്കുന്ന ഫിനിക്സ് കുടുംബശ്രീ യൂണിറ്റ് പനമരം ബ്ലോക്ക് പഞ്ചായത്ത് കോന്പൗണ്ടിൽ പൂ കൃഷി ചെയ്യുന്നതിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് കോന്പൗണ്ടിൽ മല്ലിക തൈ നട്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ കെ. സുമിന പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം,
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് മേഴ്സി ബെന്നി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലൗലി ഷാജു, അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, രജനി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പി. ഷിജി, കൃഷി ഓഫീസർമാർ തുടങ്ങിയവർ പ്രസംഗിച്ചു.