അമ്മയുടെ പേരിൽ ഒരു മരം
1578475
Thursday, July 24, 2025 5:51 AM IST
വെള്ളമുണ്ട: പബ്ലിക് ലൈബ്രറി, മേരാ യുവഭാരത് വയനാട്, ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അമ്മയുടെ പേരിൽ ഒരു മരം പരിപാടി നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ബാലൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം. സുധാകരൻ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ. രേഖ, മേരാ യുവഭാരത് പ്രതിനിധി കെ.എ. അഭിജിത്ത്, എം. മോഹനകൃഷ്ണൻ, അഞ്ജു ജോസഫ്, ലൈബ്രറി സെക്രട്ടറി എം. മണികണ്ഠൻ , എൻഎസ്എസ് വോളണ്ടിയർ മുഹമ്മദ് യസീം എന്നിവർ പ്രസംഗിച്ചു.