കാട്ടാന പരിഭ്രാന്തി പരത്തി
1578956
Saturday, July 26, 2025 6:20 AM IST
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ പാട്ടവയൽ നെല്ലാക്കണ്ണിയിൽ കാട്ടാന പരിഭ്രാന്തി പരത്തി. റോഡിന് സമീപം നിർത്തിയിട്ട ബൈക്ക് ആന ഭാഗികമായി കേടുവരുത്തി.
ഇന്നലെ പുലർച്ചെയാണ് ആന ജനവാസ മേഖലയിൽ ഇറങ്ങിയത്. നെല്ലാക്കണ്ണിക്കടുത്ത് വനമുണ്ട്.
പ്രഭാത സവാരിക്ക് ഇറങ്ങിയവർ ആനയെ കണ്ട് ഓടി രക്ഷപ്പെട്ടു. ആനശല്യം പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.