ഓട്ടോറിക്ഷയ്ക്ക് പിറകിൽ ലോറി ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
1579524
Monday, July 28, 2025 10:26 PM IST
മാനന്തവാടി: ഓട്ടോറിക്ഷയ്ക്ക് പിറകിൽ ലോറി ഇടിച്ച് ഓട്ടോ ഡ്രൈവറായ മദ്രസ അധ്യാപകൻ മരിച്ചു. കോറോം കൂട്ടപ്പാറ വൈശ്യൻ യാസിൻ അയൂബ് (45) ആണ് മരിച്ചത്.
സംസ്കാരം ഇന്ന് കോറോം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. കൂട്ടപ്പാറ അങ്കണവാടിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് ഓട്ടോറിക്ഷയ്ക്ക് പിറകിൽ ലോറി ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറും പൂരിഞ്ഞി സിറാജുൽഹുദാ മദ്രസ സദർ മുഅല്ലിമുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: സെൽമ. മക്കൾ: ആബിദ, ആതിദ, അഫ്ലഹ, അസ്ലഹ.