യൂക്യാറ്റ്: ക്വിസ് മത്സരം നടത്തി
1579463
Monday, July 28, 2025 5:57 AM IST
മാനന്തവാടി: കത്തോലിക്കാസഭയുടെ യുവജന മതബോധന ഗ്രന്ഥമായ യൂക്യാറ്റ് അടിസ്ഥാനമാക്കി കെസിവൈഎം മാനന്തവാടി രൂപതസമിതി ദ്വാരക പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച യൂക്യാറ്റ് ക്വിസ് മത്സരത്തിൽ കൊട്ടിയൂർ യൂണിറ്റ് ഒന്നാം സ്ഥാനം നേടി. പയ്യന്പള്ളി, ബത്തേരി യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനം കരസ്ഥമാക്കി. രൂപതയിലെ വിവിധ യൂണിറ്റുകളിൽനിന്നു 26 ടീം പങ്കെടുത്ത മത്സരം മേരിമാതാ കോളജ് അധ്യാപകൻ ഫാ.പ്രകാശ് വെട്ടിക്കൽ നിയന്ത്രിച്ചു.
കെസിവൈഎം രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളിൽ, ഡയറക്ടർ ഫാ.സാന്േറാ അന്പലത്തറ, വൈസ് പ്രസിഡന്റ് ആഷ്ന പാലാരിക്കുന്നേൽ, ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ, സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂർ, ട്രഷറർ നവീൻ ജോസ് പുലകുടിയിൽ, ആനിമേറ്റർ സിസ്റ്റർ റോസ് ടോം എസ്എബിഎസ്, രൂപത സിൻഡിക്കറ്റ് അംഗം ജിഷിൻ മുണ്ടയ്ക്കാതടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.