ബാണസുരസാഗർ അണയുടെ ഷട്ടർ 75 സെന്റി മീറ്ററായി ഉയർത്തും
1579102
Sunday, July 27, 2025 5:27 AM IST
കൽപ്പറ്റ: വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ബാണാസുരസാഗർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്നു രാവിലെ എട്ടിന് 75 സെന്റി മീറ്ററായി ഉയർത്തി സെക്കൻഡിൽ 61 ക്യുമെക്സ് വെള്ളം പുഴിയിലേക്ക് ഒഴുക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
നിലവിൽ രണ്ട്, മൂന്ന് ഷട്ടറുകൾ 60 സെന്റി മീറ്റർ ഉയർത്തി സെക്കൻഡിൽ 48.8 ക്യുമെക്സ് വെള്ളം ഒഴുക്കുന്നുണ്ട്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.