എംഎൽഎ ഫണ്ട് അനുവദിച്ചു
1579959
Wednesday, July 30, 2025 6:02 AM IST
കൽപ്പറ്റ: മുട്ടിൽ പഞ്ചായത്തിൽ എംഎൽഎ ഫണ്ട് അനുവദിച്ചു.മടക്കിമല-കിണ്ടിപ്പാറ-ഇസി മുക്ക്-കന്പളക്കാട് റോഡിന്റെ വശങ്ങളിൽ മണ്ണ് നിറയ്ക്കുന്നതിനും ഡ്രൈനേജ്, ഫൂട്ട്പാത്ത് നിർമാണത്തിനും 22 ഉം വൈത്തിരി പഞ്ചായത്തിലെ തളിമലപ്പാലം ജിഎച്ച്എസ്-കരിന്പിൻകണ്ടി ഐഎച്ച്ഡിപി കോളനി റോഡിലെ സെയ്തലവി വീട് പരിസരം മുതൽ വശങ്ങൾ മണ്ണ് നിറയ്ക്കുന്നതിന് പത്തും കോട്ടത്തറ പഞ്ചായത്തിലെ മാങ്ങോട്ടുകുന്ന്-ജൂബിലി റോഡിന്റെ വശങ്ങളിൽ മണ്ണ് നിറയ്ക്കുന്നതിന് 20 ഉം ലക്ഷം രൂപ ടി. സിദ്ദിഖ് എംഎൽഎയുടെ ആസ്തി വികസന നിധിയിൽനിന്നു അനുവദിച്ചു.
പനമരം പഞ്ചായത്തിലെ പാറപ്പുറം-അയനിമല റോഡ് കോണ്ക്രീറ്റ് പ്രവൃത്തിക്ക് മന്ത്രി ഒ.ആർ. കേളുവിന്റെ ആസ്തി വികസന നിധിയിൽനിന്നു 15 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തികൾക്ക് ഭരണാനുമതിയായി.