യുവാവ് പുഴയിൽ മരിച്ച നിലയിൽ
1579318
Sunday, July 27, 2025 11:25 PM IST
കാട്ടിക്കുളം: തിരുനെല്ലി കോളിദാർ ഉന്നതിയിലെ ചിന്നൻ-ചിന്നു ദന്പതികളുടെ മകൻ സജിയെ (30) പനവല്ലി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഴയിൽ സർവാണി കൊല്ലി ഉന്നതിഭാഗത്ത് ഇന്നലെ രാവിലെയാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. പോലീസിന്റെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്.