ആറാം വർഷവും നെൽക്കൃഷി ഇറക്കി നീലഗിരി കോളജ്
1579097
Sunday, July 27, 2025 5:27 AM IST
താളൂർ: തുടർച്ചയായി ആറാംവർഷവും നെൽക്കൃഷിയിറക്കി നീലഗിരി കോളജ്. കാന്പസിനു സമീപം ആറ് ഏക്കർ പാടത്താണ് വിദ്യാർഥികളും നൈബർഹുഡ് കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ട 40 വീട്ടുകാരും ചേർന്ന് ഞാറ് നാട്ടിയത്.
200ൽ അധികം വിദ്യാർഥികൾ പാടത്തിറങ്ങി. തൊണ്ടി ഇനം നെല്ലാണ് ഇക്കുറി കൃഷി ചെയ്യുന്നത്. കൊവിഡ് കാലത്ത് കോളജിൽ തുടങ്ങിയ ഗ്രീൻ പോസിറ്റീവ് കാർഷിക പദ്ധതിയുടെ ഭാഗമായാണ് നെൽക്കൃഷി നടത്തുന്നത്.
പാടത്തും പറന്പിലും ഇറങ്ങി ശീലമില്ലാത്ത പുതുതലമുറയിൽ കൃഷിയിൽ ആഭിമുഖ്യം സൃഷ്ടിക്കുന്നതിനു ആവിഷ്കരിച്ചതാണ് പദ്ധതിയെന്ന് കോളജ് മാനേജിംഗ് ഡയറക്ടർ ഡോ.റാഷിദ് ഗസാലി പറഞ്ഞു.