തോണി മറിഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
1579523
Monday, July 28, 2025 10:26 PM IST
മാനന്തവാടി: തോണി മറിഞ്ഞ് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. പടിഞ്ഞാറത്ത പുതുശേരിക്കടവിലെ ബാങ്ക്കുന്നിലെ മാണിക്യ നിവാസിൽ ബാലകൃഷ്ണനാണ് (50) മരിച്ചത്. തോണിയിലുണ്ടായിരുന്ന കുട്ടി അടക്കമുള്ള മൂന്ന് പേരെ രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം. കുന്നമംഗലം തേർത്ത് കുന്നിൽ വെള്ളം കയറി കിടക്കുന്ന വയലിന് അപ്പുറത്ത് താമസിക്കുന്നവരെ മറുകര എത്തിക്കുന്നതിനുവേണ്ടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ തോണിയാണ് അപകടത്തിൽപ്പെട്ടത്. ബാലകൃഷ്ണനും ഒരു കുട്ടിയും അടക്കമുള്ള അഞ്ച് പേർ സഞ്ചരിച്ച തോണി മറിയുകയായിരുന്നു.
തോണിയിലുണ്ടായിരുന്ന തെന്നടിയിൽ ബിനോയി കുട്ടി അടക്കമുള്ള മൂന്ന് പേരെ രക്ഷപ്പെടുത്തി.മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: പൂർണിമ, മക്കൾ: ശാഹിൽ, ശാർണിമ.