മുണ്ടക്കൽ ഉന്നതിയിൽ ഉൗരുത്സവം നടത്തി
1579460
Monday, July 28, 2025 5:57 AM IST
വെള്ളമുണ്ട: പട്ടികവർഗഗ്ഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുണ്ടക്കൽ ഉന്നതിയിൽ ഉൗരുത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഗോത്ര തനിമയും സംസ്കാരവും പ്രകടമാകുന്നതാണ് ഉൗരുത്സവങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഉൗരുമൂപ്പൻ എൻ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം അബ്ദുള്ള കണിയാങ്കണ്ടി, ടിഇഒ ബാബു എം. പ്രസാദ്, എസ്ഐ എ. ഷമീർ, പട്ടികവർഗ പ്രാമോട്ടർമാരായ സുബിൻ രാജ്, വി. സന്ധ്യ, എം. നാരായണൻ എന്നിവർ പ്രസംഗിച്ചു.
തരിയോട്: ഉൗരുത്സവത്തിന്റെ തരിയോട് പഞ്ചായത്തുതല ഉദ്ഘാടനം മടത്തുവയൽ ഉന്നതിയിൽ പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. പഞ്ചായത്ത് അംഗം ചന്ദ്രൻ മടത്തുവയൽ അധ്യക്ഷത വഹിച്ചു.
ടിഇഒ സി. വിനീഷ, സോഷ്യൽ വർക്കർ വിജയലക്ഷ്മി, സാമൂഹിക പഠനമുറി ഫെസിലിറ്റേറ്റർ യു.എ. ധന്യ, ഉൗരുമൂപ്പൻ രാമൻ മടത്തുവയൽ, പട്ടികവർഗ പ്രമോട്ടർ ഒ.കെ. ധനിഷ, പുഷ്പ മടത്തുവയൽ എന്നിവർ പ്രസംഗിച്ചു. ക്ലാസ്, ചർച്ച, കലാപരിപാടികൾ എന്നിവ നടന്നു. പട്ടികവർഗ പ്രമോട്ടർ എം.വി. വിശ്വന്ത് സ്വാഗതവും ഉണ്ണി മടത്തുവയൽ നന്ദിയും പറഞ്ഞു.