പുഞ്ചിരിമട്ടം ദുരന്തം: സർവമത പ്രാർഥനയും അനുസ്മരണവും 30ന്
1579098
Sunday, July 27, 2025 5:27 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിന്റെ ഒന്നാം വാർഷികദിനമായ 30ന് മേപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവമത പ്രാർഥന, പുഷ്പാർച്ചന എന്നിവ നടത്തുമെന്ന് പ്രസിഡന്റ് കെ. ബാബു, വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. നാസർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി, പത്താം വാർഡ് മെംബർ എൻ.കെ. സുകുമാരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉരുൾ ദുരന്തത്തിൽ മരിച്ചതിൽ തിരിച്ചറിയാത്തവരെയും മൃതദേഹ ഭാഗങ്ങളും സംസ്കരിച്ച പുത്തുമല ഹൃദയഭൂമിയിൽ രാവിലെ 10നാണ് സർവമത പ്രാർഥനയും പുഷ്പാർച്ചനയും. ഇവിടെനിന്നു ആളുകൾ മൗനജാഥയായി പുത്തുമല മദ്രസ അങ്കണത്തിലെത്തും.
ഇവിടെ ചേരുന്ന അനുസ്മരണ യോഗത്തിൽ മന്ത്രിമാർ അടക്കം ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീ, സമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.