ഫർണിച്ചർ കടയ്ക്ക് തീയിട്ടു
1579761
Tuesday, July 29, 2025 8:15 AM IST
മാനന്തവാടി: ആറാട്ടുതറയിൽ ഫർണീച്ചർ കടയിൽ സാമൂഹ്യവിരുദ്ധർ തീയിട്ടു.
ചെന്നലായി സ്വദേശി സുനിലിന്റെ കടയിലെ തടികളുൾപ്പെടുന്ന സാമഗ്രികകളാണ് ഇന്നലെ പുലർച്ചെ മൂന്നോടെ സാമൂഹ്യവിരുദ്ധർ തീവച്ച് നശിപ്പിച്ചത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു.
ആറാട്ടുതറയിലെ സ്ഥാപനത്തിൽ തീ കത്തിപ്പടർന്നത് പ്രദേശവാസികൾ അറിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് അണയ്ക്കുകയായിരുന്നു. പിൻവശത്തെ വാതിൽ തുറന്ന് പ്രവേശിച്ച മോഷ്ടാക്കൾ കടയിലെ വാർണിഷും പശയുമുൾപ്പെടെപ്പടെയുള്ളവ ഉപയോഗിച്ചാണ് തീ വച്ചത്. ഒഴിഞ്ഞ വാർണിഷ് കുപ്പികൾ സ്ഥലത്ത് നിന്നും കണ്ടെത്തി. കടയിൽ നിന്നും പ്ലെയറും ഗ്ലാസ് കട്ടറും മോഷണം പോയി. പ്ലെയർ സമീപത്തെ വാട്ടർ സർവീസ് സ്റ്റേഷനിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.