ഉരുൾ ദുരന്തം: പ്രാർഥനാസംഗമം നടത്തി
1579964
Wednesday, July 30, 2025 6:02 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ എസ്വൈഎസ് ജില്ലാ കമ്മിറ്റി പ്രാർഥനാസംഗമം നടത്തി. സയ്യിദ് ഫക്രുദ്ദീൻ പൂക്കോയ തങ്ങൾ വെള്ളൂർ പ്രാർഥന നടത്തി. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ അധ്യക്ഷത വഹിച്ചു.
ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. മുഹമ്മദുകുട്ടി ഹസനി, വൈസ് പ്രസിഡന്റുമാരായ സുബൈർ ഹാജി, വി.കെ. അബ്ദുറഹ്മാൻ ദാരിമി, ജനറൽ സെക്രട്ടറി കെ.എ. നാസർ മൗലവി, എസ്എംഎഫ് ജില്ലാ വൈസ് പ്രസിഡന്റ് സി. മൊയ്തീൻകുട്ടി, സയ്യിദ് സ്വാദിഖ് തങ്ങൾ തുറാബ്, എ.കെ. മുഹമ്മദ് ദാരിമി, കെ.കെ.എം. ഹനീഫൽ ഫൈസി,
സിദ്ദിഖ് പിണങ്ങോട്, കുഞ്ഞമ്മദ് കൈതക്കൽ, അബ്ബാസ് മൗലവി കൽപ്പറ്റ, കുഞ്ഞമ്മദ് ഹാജി എടപ്പാറ, അബൂബക്കർ റഹ്മാനി വാളത്തൂർ, പനന്തറ മുഹമ്മദ് ഹാജി, പി.കെ. ഹുസൈൻ ഫൈസി, പൂവൻ കുഞ്ഞബ്ദുള്ള ഹാജി, സി. അബ്ദുൾ ഖാദിർ, മൊയ്തീൻ ഹാജി, പോള മൊയ്തു ദാരിമി, നൗഷാദ് മൗലവി നെല്ലിയന്പം എന്നിവർ പ്രസംഗിച്ചു. സയ്യിദ് ഫക്രുദ്ദീൻ പൂക്കോയ തങ്ങൾ വെള്ളൂർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.