വി.എസ് അനുസ്മരണം നടത്തി
1579465
Monday, July 28, 2025 5:57 AM IST
കൽപ്പറ്റ: മലയാള ഐക്യവേദി ജില്ലാ സമിതി വി.എസ്. അനുസ്മരണം നടത്തി. മുനിസിപ്പൽ കൗണ്‍സിലർ പി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
മുനിസിപ്പൽ കൗണ്‍സിലർമാരായ എം.കെ. ഷിബു, പി.കെ. റജുല, മലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ് പ്രീത ജെ. പ്രിയദർശിനി, സെക്രട്ടറി എം.എം. ഗണേഷ്, കണ്‍വീനർ കെ.എ. അഭിജിത്ത്, പി.കെ. ജയചന്ദ്രൻ, ബാവ കെ. പാലുകുന്ന്, സി.വി. ഉഷ, താജ്മൻസൂർ, സി. ജയരാജൻ, പി.കെ. ഷാഹിന എന്നിവർ പ്രസംഗിച്ചു.