തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം: കോൺഗ്രസ്
1579100
Sunday, July 27, 2025 5:27 AM IST
കൽപ്പറ്റ: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഭരണ, ഉദ്യോഗസ്ഥ തലങ്ങളിൽ നീക്കം നടക്കുന്നതായി ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ആരോപിച്ചു. കരട് വോട്ടർ പട്ടിക പുറത്തിറങ്ങിയപ്പോൾ വ്യാപക ക്രമക്കേടുകളാണ് മറനീക്കിയത്.
1,300 വോട്ട് അധികരിക്കാതെ വാർഡ് പുനർനിർണയം നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡം മറികടന്ന് 2,000 വോട്ടുകൾ വരെ ചില വാർഡുകളിൽ വരുന്ന രീതിയിലാണ് പുനർനിർണയം നടന്നത്.
പല വാർഡുകളിലും അതിർത്തിയിൽ താമസിക്കുന്നവരെ കൂട്ടത്തോടെ മറ്റു വാർഡുകളിലേക്ക് മാറ്റി. കള്ളക്കളികളിലൂടെ ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പിടിക്കാനുള്ള ഗൂഢതന്ത്രം ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടപ്പാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.
അപാകതകൾ പരിഹരിച്ച് വാർഡ് വിഭജനം നടത്തണമെന്നും വോട്ടർ പട്ടിക തയാറാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു.