കെ. പോളിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു
1579459
Monday, July 28, 2025 5:57 AM IST
കോട്ടത്തറ: വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും പഞ്ചായത്ത് അംഗവുമായിരുന്നു കെ. പോളിന്റെ ഛായാചിത്രം മണ്ഡലം കമ്മിറ്റി ഓഫീസിൽ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അനാച്ഛാദനം ചെയ്തു. അനുസ്മരണ യോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.സി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
സാബു പോൾ, പോൾസണ്‍ കൂവക്കൽ, മാണി ഫ്രാൻസിസ്, സുരേഷ്ബാബു വാളൽ, പി.പി. റെനീഷ്, ഒ.ജെ. മാത്യു, ജോസ് മേട്ടയിൽ, വി.ഡി. രാജു, സി. കെ. ഇബ്രായി, ജോസ് പീയൂസ്, എം.വി. ടോമി, കെ. വേണുഗോപാൽ, വി.എം. ഷാജു, വി.ഡി. സാബു എന്നിവർ പ്രസംഗിച്ചു.