ജാഗ്രത സെമിനാർ നടത്തി
1579763
Tuesday, July 29, 2025 8:15 AM IST
പുൽപ്പള്ളി: ഇഞ്ചിക്കൃഷിയിടങ്ങളിൽ പടർന്നുപിടിക്കുന്ന രോഗബാധയെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മറുനാടൻ കർഷക സംഘടനയായ യുഎഫ്പിഎ പുൽപ്പള്ളിയിൽ ജാഗ്രതാ സെമിനാർ സംഘടിപ്പിച്ചു.
രോഗനിയന്ത്രണത്തിനുള്ള പ്രതിവിധികൾ കാർഷിക വിദഗ്ധർ സെമിനാറിൽ കർഷകരെ പരിചയപ്പെടുത്തി. ചെയർമാൻ എമിൻസണ് തോമസ് ഉദ്ഘാടനം ചെയ്തു. നാഷണൽ മെന്റർ കെ.എസ്. സാബു, ആർ. പ്രേം കുമാർ, ഡോ. ഗവാസ് രാഗേഷ്, അജീഷ് ആന്റണി കമ്മന, പി.എൽ. ബിപിൻ, ബേബി പെരുങ്കുഴി തുടങ്ങിയവർ പ്രസംഗിച്ചു. വാഴ, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികളിലെ രോഗപ്രതിരോധ വിഷയങ്ങളും സെമിനാറിൽ ചർച്ച ചെയ്തു. കാർഷിക രംഗത്തെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി സംഘടനയുടെ നേതൃത്വത്തിൽ ടോൾ ഫ്രീ നന്പർ സംവിധാനം നടപ്പാക്കാൻ തയാറെടുക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.