ചെണ്ടുമല്ലി കൃഷിയുമായി എസ്പി കേഡറ്റുകൾ
1579461
Monday, July 28, 2025 5:57 AM IST
പനമരം: ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റ് ഓണക്കാലത്തെ ഉപയോഗത്തിന് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ വിദ്യാലയ വളപ്പിൽ ചെണ്ടുമല്ലിക്കൃഷിയിറക്കി. തൈ നടീൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി ഉദ്ഘാടനം ചെയ്തു.
എസിപി അഡീഷണൽ ജില്ലാ നോഡൽ ഓഫീസർ കെ. മോഹൻദാസ്, പിടിഎ പ്രസിഡന്റ് സി.കെ. മുനീർ, എം. രമേഷ്കുമാർ, ഷീജ ജയിംസ്, കെ. ലല്ലു എന്നിവർ പങ്കെടുത്തു.