മാനന്തവാടിയിൽ ഇ മാലിന്യം ശേഖരണം തുടങ്ങി
1579464
Monday, July 28, 2025 5:57 AM IST
മാനന്തവാടി: നഗരസഭയിൽ ഇ മാലിന്യ ശേഖരണം ഹരിതകർമസേന തുടങ്ങി. ശേഖരിക്കുന്ന മാലിന്യം ക്ലീൻ കേരള കന്പനിക്ക് കൈമാറും. നഗരസഭാ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലേഖ രാജീവൻ, കൗണ്‍സിലർമാരായ പി.വി. ജോർജ്, നാരായണൻ, ബാബു പുല്ലികൽ, സെക്രട്ടറി അനിൽ രാമകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ജി. സന്തോഷ്, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.