നിയന്ത്രണംവിട്ട് ലോറി മറിഞ്ഞു
1579764
Tuesday, July 29, 2025 8:15 AM IST
പുൽപ്പള്ളി: പുൽപ്പള്ളിയിൽ നിയന്ത്രണംവിട്ട ലോറി മറിഞ്ഞു. പനമരം ഭാഗത്ത് നിന്ന് ചിരട്ടയുമായി പുൽപ്പള്ളിയിലേക്ക് വന്ന ലോറിയാണ് താഴെയങ്ങാടി ഇറക്കത്തിൽ നിയന്ത്രണം വിട്ട് മതിലിലിടിച്ച് റോഡിന് കുറുകെ മറിഞ്ഞത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം.
ലോറി ഡ്രൈവറേയും ക്ലീനറേയും സാരമായ പരിക്കുകളോടെ ബത്തേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.