അന്പലവയൽ ക്ഷീരോത്പാദക സഹകരണ സംഘം പൊതുയോഗം നടത്തി
1579767
Tuesday, July 29, 2025 8:15 AM IST
അന്പലവയൽ: ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ 2024-2025 വർഷത്തെ പൊതുയോഗവും കൂടുതൽ മാർക്ക് നേടി വിജയിച്ച ക്ഷീര കർഷകരുടെ മക്കളെയും സംഘത്തിലെ മികച്ച ക്ഷീര കർഷകരെയും ആദരിക്കൽ ചടങ്ങും സുൽത്താൻ ബത്തേരി ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എ.പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, വാർഡ് അംഗം എം.യു. ജോർജ്, ക്ഷീരവികസന ഓഫീസർ പി.പി. പ്രജീഷ്, മിൽമ പി ആൻഡ് ഐ ജില്ലാ ഹെഡ് പി.പി. പ്രദീപ്, സംഘത്തിന്റെ വൈസ് പ്രസിഡന്റ് ഫാത്തിമ സലിം, സംഘം ഡയറക്ടർമാരായ കെ.കെ. ബാബു, എ.എക്സ്. ജോസഫ്, സി.കെ. പുഷ്പരാജൻ, പി.ടി. പ്രദീപ്, പി. ശശി, പ്രസന്ന അജികുമാർ, ജോളി ഷിബു, സംഘം സെക്രട്ടറി കെ. ഉമ്മർ എന്നിവർ പ്രസംഗിച്ചു.