തൊണ്ടാർ, കടമാൻതോട് പദ്ധതികൾ: ആശങ്ക അകറ്റണമെന്ന് സ്വതന്ത്ര കർഷക സംഘം
1579457
Monday, July 28, 2025 5:57 AM IST
കൽപ്പറ്റ: തൊണ്ടാർ, കടമാൻതോട് ജലസേചന പദ്ധതികൾ നടപ്പാക്കുന്നതിൽ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി കുടുംബങ്ങളെ കുടിയൊഴിയാൻ നിർബന്ധിതമാക്കുന്നതാണ് പദ്ധതികളെന്ന് യോഗം ചൂണ്ടിക്കാട്ടി. ജനഹിതം മാനിക്കാതെ പദ്ധതികളുമായി സർക്കാർ മുന്നാട്ടുപോകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി.
കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 11ന് കൃഷിഭവനുകൾക്ക് മുന്പിൽ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് അന്പലവയൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലർ മായൻ മുതിര, സി. മുഹമ്മദ്, അബൂബക്കർ തന്നാണി, ഷംസുദ്ദീൻ ബിദർക്കാട്, സലിം കേളോത്ത്, പി.കെ. മൊയ്തീൻകുട്ടി, എം.എം. ഹുസൈൻ, കുഞ്ഞിമുഹമ്മദ് പറന്പൻ, ആർ.പി. അസ്ലം തങ്ങൾ എന്നിവർ പ്രസംഗിച്ചു. കെ.ടി. കുഞ്ഞബ്ദുള്ള സ്വാഗതവും അലവി വടക്കേതിൽ നന്ദിയും പറഞ്ഞു.