കടമാൻതോട് പദ്ധതി: ബഹുജന കണ്വൻഷൻ നടത്തി
1580457
Friday, August 1, 2025 5:59 AM IST
പുൽപ്പള്ളി: കടമാൻതോട് ജലസേചന പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിൻമാറണമെന്ന് സേവ് പുൽപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന കണ്വൻഷൻ ആവശ്യപ്പെട്ടു. നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിയാൻ നിർബന്ധിതമാക്കുന്ന പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
വൻതുക നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രലോഭനത്തിൽപ്പെടുത്തി ജനങ്ങളെ ഭിന്നിപ്പിക്കാനും നേട്ടമുണ്ടാക്കാനും ചിലർ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി. നിർദിഷ്ട പദ്ധതി പ്രദേശത്തെ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്തു.
എൻ.യു. ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. ബേബി തയ്യിൽ അധ്യക്ഷത വഹിച്ചു. സിജേഷ് ഇല്ലിക്കൽ, പഞ്ചായത്തംഗം അനുമോൾ ദിപേഷ്, തിരുഹൃദയ ദേവാലയ വികാരി ഫാ.ജോഷി പുൽപ്പയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര, കെ.എൽ. ജോണി, ശ്രീജ സോയി, ബിജു പുലരി, സതീഷ് മീനംകൊല്ലി എന്നിവർ പ്രസംഗിച്ചു.