എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടത്തി
1581227
Monday, August 4, 2025 5:57 AM IST
കന്പളക്കാട്: കണിയാന്പറ്റ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. 35 കേഡറ്റുകൾ പങ്കെടുത്ത പരേഡിന് ഐശ്വര്യദേവും ആര്യനന്ദയും നേതൃത്വം നൽകി.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി സല്യൂട്ട് സ്വീകരിച്ചു. എസ്പിസി എഡിഎൻഒ മോഹൻദാസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐശ്വര്യ ദേവിനെ ബെസ്റ്റ് കേഡറ്റായി തെരഞ്ഞെടുത്തു.
എസ്പിസി ജില്ലാ നോഡൽ ഓഫീസർ(അഡിഷണൽ എസ്പി ഇൻചാർജ്) കെ.ജെ. ജോണ്സണ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എം. അബ്ദുൾ കരീം, കണിയാന്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത,
കന്പളക്കാട് പോലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷ്, ജനമൈത്രി എഡിഎൻഒ കെ.എം. ശശിധരൻ, ഹെഡ്മിസ്ട്രസ് ജസീല കെ. കൈനാടൻ, സീനിയർ സൂപ്രണ്ട് ധനലക്ഷ്മി തുടങ്ങിയവർ സന്നിഹിതരായിരുന്നു.