അരിമുള-വാണറന്പം റോഡ് തകർന്നു
1580856
Sunday, August 3, 2025 5:54 AM IST
മീനങ്ങാടി: കാൽനടയ്ക്കുപോലും പറ്റാത്തവിധം അരിമുള-വാണറന്പം റോഡ് തകർന്നു. പൂതാടി പഞ്ചായത്തിലെ 17-ാം വാർഡിലാണ് റോഡ്.
ഇത് സഞ്ചാരയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് അധികാരികൾ ചെവികൊടുക്കുന്നില്ല. റോഡിൽ രൂപപ്പെട്ട കുഴികളിൽ മഴയത്ത് വെള്ളം കെട്ടിക്കിടക്കുന്നത് അപകടങ്ങൾക്ക് കാരണമാകുകയാണ്.
സ്കൂൾ ബസുകളും ഓട്ടോ റിക്ഷകളും സാഹസികമായാണ് ഇതുവഴി ഓടുന്നത്.